Chiking
Latest News

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനുവേണ്ടിയുള്ള യുഡിഎഫ് പ്രചരണങ്ങള്‍ തുടങ്ങി

Web Desk
Indian Telegram Android App Indian Telegram IOS App


കൊല്ലം:കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ പ്രചരണപരിപാടികളുമായ് കോണ്‍ഗ്രസ്.വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനുമോദനയോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് ആദ്യഘട്ട പ്രചരണ പരിപാടികള്‍. പ്രധാനമന്ത്രി പങ്കെടുത്ത കൊല്ലം ബൈപാസ്സിന്റെ ഉദ്ഘാടന വേളയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,എന്‍ പിതാംബരകുറുപ്പ്,എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവര്‍ക്ക് അര്‍ഹമായ പ്രാധാന്യം കിട്ടിയില്ല എന്ന് ആരോപിച്ചാണ് യു ഡി എഫ് അനുമോദന യോഗം സംഘടിപ്പിച്ചത്.

യു ഡി എഫിലെ മുഴുവന്‍ ഘടക കക്ഷികളെയും പങ്കെടുപ്പിച്ചായിരുന്നു അനുമോദനയോഗം. യോഗത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ വികസന പ്രവത്തനങ്ങളെ ഏവരും പ്രശംസിച്ചു പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. ഇലക്ഷന്‍ വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ ആര്‍ എസ് പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് കോണ്‍ഗ്രസ്സ് പിന്‍തുണയുമുണ്ടായി. പാര്‍ലമെന്റ് യോഗങ്ങള്‍ക്ക് ശേഷം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമാണ് ഒപ്പം ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള കെ എന്‍ ബാലഗോപാലനും മണ്ഡലത്തിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

Top