Chiking
Latest News

സബ് കളക്ടര്‍ക്കെതിരായ ആക്ഷേപം: എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് കേസ് എടുത്തത്.

കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട എംഎല്‍എ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

Top