Chiking
Latest News

വന്ദേഭാരത് എക്‌സ് പ്രസിന്റെ വീഡിയോ ദൃശ്യങ്ങളില്‍ റെയില്‍വേ മന്ത്രി കൃത്രിമം നടത്തിയതായി കോണ്‍ഗ്രസ് ആരോപണം

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ് പ്രസിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു ഇതില്‍ കൃത്രിമം നടത്തിയതായി കോണ്‍ഗ്രസ് ആരോപണം. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍ വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നും ഇത് കൃത്യമായി മനസിലാക്കാമെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ എന്ന തലക്കെട്ടോടെയാണ് വന്ദേഭാരത് എക്‌സ് പ്രസിന്റെ വീഡിയോ റെയില്‍വേ മന്ത്രി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. ഇതൊരു പക്ഷിയാണെന്നും വിമാനമാണെന്നുമാണ് മന്ത്രി ട്രെയിനിനെ വിശേഷിപ്പിച്ചത്. എന്നാല്‍ മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം വീഡിയോയില്‍ കൃത്രിമം നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് വക്താക്കളും അനുഭാവികളും രംഗത്തെത്തി.

റെയില്‍വേ മന്ത്രി കള്ളംപറയുകയാണെന്നും ബി.ജെ.പിക്ക് എത്രത്തോളം തരംതാഴുന്നുവെന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി ട്വീറ്റിലൂടെ വ്യക്തമാക്കി. ഫ്രെയിമിന്റെ വേഗത കൂട്ടിയത് വ്യക്തമാണെന്നും ഇതിലൂടെ മോദി സര്‍ക്കാരിന്റെ ഗിമ്മിക്കുകള്‍ ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടെന്നുമായിരുന്നു ചിലരുടെ ട്വീറ്റ്. വന്ദേഭാരത് അല്ല ശതാബ്ദി എക്‌സ് പ്രസിന്റെ പോലും ഈ ഫ്രെയിം സ്പീഡില്‍ വീഡിയോയാക്കിയാല്‍ ഇതിലും വേഗത്തില്‍ സഞ്ചരിക്കുമെന്നും ചിലര്‍ പറയുന്നു

ഫെബ്രുവരി 15ന് വാരണാസിഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് എക്‌സ് പ്രസിന്റെ ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് റെയില്‍വേ മന്ത്രി ട്രെയിനിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.മെട്രോ ട്രെയിനിന്റെ മാതൃകയില്‍ എന്‍ജിന്‍ ഇല്ലാതെയുള്ള ഈ ട്രെയില്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നിര്‍മിച്ചിരിക്കുന്നത് മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്റെ വേഗം. നേരത്തെ ട്രെയിന്‍ 18 എന്നായിരുന്നു ട്രെയിനിന് പേര് നല്‍കിയിരുന്നത് നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണയോട്ടം നടത്തി പിന്നീട് വന്ദേഭാരത് എക്‌സ് പ്രസിന്റെ എന്ന് പേരുമാറ്റുകയായിരുന്നു.

Top