Chiking
Latest News

ആന്ധ്രക്ക് നല്‍കേണ്ട പണം മോദി അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ആന്ധ്രക്ക് നല്‍കേണ്ട പണം മോദി അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഡല്‍ഹിയിലെ ഏകദിന ഉപവാസ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു രാഹുല്‍. പോകുന്നിടത്തെല്ലാം കളവു പറയുന്ന മോദി ആന്ധ്രക്കുള്ള പണം അംബാനിക്ക് നല്‍കിയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

പ്രത്യേക പദവി നല്‍കാതെ ആന്ധ്രയിലെ ജനങ്ങളെയും സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിക്കുകയാണെന്നു ചന്ദ്രബാബു നായിഡു പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സമരവേദിയിലെത്തിയതും ശ്രദ്ധേയമായി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന ആവശ്യം പാര്‍ലമെന്റ് അംഗീകരിച്ചതാണെന്നും അതു നടപ്പാക്കുക എന്നതാണ് ജനാധിപത്യ മര്യാദ എന്ന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യ തലസ്ഥാനത്ത് നടത്തുന്ന ഉപവാസം കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തിപ്രകടനമായി മാറി. ആന്ധ്രയിലെത്തി പ്രധാനമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഡല്‍ഹിയിലെ സത്യാഗ്രഹ പന്തല്‍ തന്നെ വേദിയാക്കി ചന്ദ്രബാബു നായിഡു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, സമാജ്‌വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ മുലായം സിങ് യാദവ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലെത്തി.

Top