Chiking
Latest News

ഇന്ത്യയിലെ ഹോം ആനുകൂല്യം യൂറോപ്പില്‍ നിന്നും ലോകത്തെ മറ്റ് ഫുട്‌ബോള്‍ ലീഗുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം: സ്റ്റീവ് കോപ്പല്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്‍ക്കത്ത: യൂറോപ്പില്‍ നിന്നും ലോകത്തെ മറ്റ് ഫുട്‌ബോള്‍ ലീഗുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇന്ത്യയിലെ ഹോം ആനുകൂല്യം എന്ന് എ ടി കെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് സ്വന്തം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ ഹോം ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഇന്ത്യയില്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന രീതിയാണ് ഇതിന് കാരണമെന്നും കോപ്പല്‍. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ ഐ എസ് എല്‍ ടീമുകള്‍ക്ക് ചിലപ്പോള്‍ അധിക സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്ന് കോപ്പല്‍ പറയുന്നു. യൂറോപ്പില്‍ നിന്നും ലോകത്തെ മറ്റ് ഫുട്‌ബോള്‍ ലീഗുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇവിടുത്തെ ഹോം ആനുകൂല്യമെന്നും, പലപ്പോളും അങ്ങനൊന്ന് ടീമുകള്‍ക്ക് ലഭിക്കാറില്ലെന്നും കോപ്പല്‍ അഭിപ്രായപ്പെട്ടു. സ്റ്റേഡിയം നിര്‍മ്മാണത്തിലെ വ്യത്യസ്തതയാണ് ഇതിന് കാരണമെന്നാണ് കോപ്പല്‍ പറയുന്നത്. കളിസ്ഥലത്ത് നിന്ന് ഏറെ പിറകിലാണ് ഇന്ത്യയില്‍ ഗ്യാലറികളെന്നും ഇത് കൊണ്ട് കാണികള്‍ക്ക് സ്വന്തം ടീമിനെ വലിയ രീതിയില്‍ പിന്തുണയ്ക്കാന്‍ കഴിയുന്നില്ലെന്നും കോപ്പല്‍ അഭിപ്രായപ്പെടുന്നു.

‘ഇവിടെ നിങ്ങള്‍ക്ക് 20000, 30000, 40000 കാണികളെ സ്റ്റേഡിയത്തില്‍ ലഭിക്കും, എന്നാല്‍ പിച്ചില്‍ നിന്ന് ഏറെ അകലെയിരുന്നായിരിക്കും അവര്‍ കളികാണുന്നത്. ഇങ്ങനെയാകുമ്പോള്‍ എങ്ങനെ ഒരു ടീമിന് സ്വന്തം ഗ്രൗണ്ടില്‍ ഹോം ആനുകൂല്യം ലഭിക്കും. കോപ്പല്‍ ചോദിക്കുന്നു.

Top