Chiking
Latest News

വിദേശികള്‍ക്കുള്ള ലെവി ഇളവ് ; ഓഹരി വിപണിയില്‍ നേട്ടം പ്രകടം; വന്‍കിട കമ്പനികള്‍ പ്രതീക്ഷയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: സൗദി വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി കൊണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവ് നല്‍കാനുള്ള സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം. ഓഹരി വിപണി കുതിക്കാന്‍ തുടങ്ങിയതോടെ നിര്‍മാണ മേഖലയിലും നേട്ടമുണ്ടായി. കൂടുതല്‍ ജീവനക്കാരുള്ള വന്‍കിട കമ്പനികളും പ്രതീക്ഷയിലാണ്.

കഴിഞ്ഞ ദിവസമാണ് കിരീടാവകാശി സമര്‍പ്പിച്ച ലെവി ഇളവ് പത്രികക്ക് സല്‍മാന്‍ രാജാവ് അംഗീകാരം കൊടുത്തത്. സ്വകാര്യ മേഖലക്ക് ബാധ്യത സൃഷ്ടിച്ചിരുന്ന ലെവിയില്‍ കഴിഞ്ഞ വര്‍ഷത്തെ ലെവി തുകയാണ് തിരിച്ച് കിട്ടുക. പ്രഖ്യാപനത്തിന് പിന്നാലെ ഇന്നു തുറന്ന ഓഹരി വിപണി വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.

സൗദി ഓഹരി വിപണി കഴിഞ്ഞ മാസമുണ്ടാക്കിയ റെക്കോഡ് ഓഹരി നേട്ടം ഈ മാസം മറികടക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ശരാശരി നിലയില്‍ നിന്ന ഓഹരി വിപണി രാജാവിന്റെ പ്രഖ്യാപനത്തോടെ 0.2 ശതമാനം നേട്ടമുണ്ടാക്കി.

സൗദി ബ്രിട്ടീഷ് ബാങ്ക് 2.3 ശതമാനവും കിഴക്കന്‍ പ്രവിശ്യാ നിര്‍മാണ കമ്പനികള്‍ 1.8 മുതല്‍ 3.4 ശതമാനം വരെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി. അമ്പതിലേറെ ജീവനക്കാരുള്ള ശരാശരി കമ്പനികളടക്കം ലെവി സംഖ്യ തിരിച്ചു ലഭിക്കുന്നത് വിപണിയില്‍ പ്രതീക്ഷ നല്‍കുകയാണ്.

Top