Chiking
Latest News

ട്വിറ്ററില്‍ താരമായി പ്രിയങ്ക ഗാന്ധി; പിങ്ക് പടയുമായി പ്രിയങ്ക സേന

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഫോളോവേഴ്‌സുമായി പ്രിയങ്ക ഗാന്ധി. ഫെബ്രുവരി 11ന് രാവിലെ ട്വിറ്ററില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകമാണ് പുതിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരവും കടന്ന് മുന്നേറുന്നത്. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ വര്‍ധിച്ചത്.

അതിനിടെ എ.ഐ.സി.സി. സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി യു.പിയിലെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. കിഴക്കന്‍ യു.പിയുടെ സംഘടനാചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനൊപ്പം റാലിയിലും പങ്കെടുക്കും. പുതിയ നേതാവിന് സര്‍വ പിന്തുണയുമായി പിങ്ക് ആര്‍മി എന്ന പേരില്‍ പ്രിയങ്കാ സേനയും യു.പിയിലുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പിങ്ക് ആര്‍മി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്നത്.

Top