Chiking
Latest News

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എത്തുക പുതിയ ജഴ്‌സിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് എത്തുക അടിമുടി മാറ്റവുമായി. പുതിയ പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് കളിക്കുന്നത് പിങ്ക് ജെഴ്‌സിയില്‍. ഓസ്‌ട്രേലിയന്‍ ഇതിഹാസവും മുന്‍ രാജസ്ഥാന്‍ നായകനുമായ ഷെയ്ന്‍ വോണിനെ ടീമിന്റെ ബ്രാന്‍ഡ് അംബസഡറായും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ കഴിഞ്ഞ സീസണുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് പിങ്ക് നിറത്തിലുള്ള ജെഴ്‌സിയില്‍ കളിച്ചിരുന്നു. ഇതിന് ആരാധകരുടെ ഇടയില്‍ നിന്നും വലിയ പിന്തുണ ലഭിച്ചതാണ് ഫ്രാഞ്ചൈസിയുടെ പുതിയ നീക്കത്തിനുള്ള പ്രധാന കാരണം. ഒപ്പം രാജസ്ഥാന് പിങ്ക് നിറവുമായുള്ള ബന്ധവും.

പിങ്ക് നിറത്തിലേയ്ക്ക് മാറുന്നതിനുള്ള കാരണമായി ഫ്രാഞ്ചൈസി നല്‍കിയ വിശദീകരണം ഇങ്ങനെ, ‘ജയ്പൂര്‍ അറിയപ്പെടുന്നത് പിങ്ക് നഗരമെന്നാണ്, ജോധ്പൂര്‍ പ്രശസ്തി ആര്‍ജിക്കുന്നത് പിങ്ക് പാറകള്‍ക്കും ഉദയ്പൂര്‍ പിങ്ക് മാര്‍ബിളിനുമാണ്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ റോയല്‍സിന് ഏറ്റവും അനുയോജ്യമായ നിറം പിങ്കാണ്.’

രാജസ്ഥാന്‍ റോയല്‍സിന്രെ ബ്രാന്‍ഡ് അംബസഡറായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മുതല്‍ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന താരമാണ് ഷെയ്ന്‍ വോണ്‍. ആദ്യ പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയതും ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു.

Top