Chiking
Latest News

ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: മുംബൈയിലെ വസതിയില്‍ ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പോലീസ് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. എന്നാല്‍ സ്വാഭാവിക മരണമെന്നു തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്.

ശനിയാഴ്ച്ച വീട്ടിലെ ജോലിക്കാരി ഫ്ലാറ്റിനു മുന്നില്‍ ചെന്ന് ഏറെ നേരം ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ഒടുവില്‍ വെര്‍സോവ് പോലീസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി അഗ്‌നിശമനസേനയുടെ സഹായത്തോടെ അകത്തു കടക്കുകയായിരുന്നു. അങ്ങനെയാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള ശരീരം കണ്ടെടുക്കുന്നത്. ട്രാക്ക് സ്യൂട്ടായിരുന്നു വേഷം. ശരീരത്തിനു സമീപത്തു നിന്നും മദ്യക്കുപ്പികളും ഏതാനും പ്ലേറ്റുകളും പോലീസ് കണ്ടെടുത്തു. ഇതിലൂടെ ഭക്ഷണം കഴിച്ച ശേഷമായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് വിലയിരുത്തുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഉഴറിയിരുന്ന നടന്‍ കടുത്ത മദ്യപാനിയുമായിരുന്നുവെന്ന് എ എന്‍ ഐ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ വെര്‍സോവയില്‍ കിനാര അപ്പാര്‍ട്ട്‌മെന്റ്‌സില്‍ മഹേഷ് തനിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 18ന് റിലീസായ രംഗീല രാജയിലാണ് മഹേഷ് അവസാനമായി അഭിനയിച്ചത്. നീണ്ട 18 വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് രംഗീല രാജയിലെത്തിയത്.

ഫോണിലെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നും മരണം ഏകദേശം വ്യാഴമോ വെള്ളിയോ സംഭവിച്ചതാകാമെന്ന് പോലീസ് കരുതുന്നു. ഫഌറ്റിനു പുറത്ത് തുറക്കാത്ത രണ്ട് ടിഫിന്‍ ബോക്‌സുകളും കിടന്നിരുന്നു.

Top