Chiking
Latest News

നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി മലയാളികളുടെ സ്വന്തം മഞ്ഞപ്പട

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ ജയിച്ച ഏക ടീമായി മാറി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരൊറ്റ മത്സരം മാത്രമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഈ സീസണില്‍ ആദ്യം എടികെക്ക് എതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്‌സി ബെംഗളൂരു എഫ്‌സിയെ അട്ടിമറിച്ച് ഒരു ജയം സ്വന്തമാക്കിയിരുന്നു. സീസണില്‍ 15 മത്സരങ്ങള്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 6 എണ്ണത്തില്‍ തോല്‍ക്കുകയും 8 മത്സരങ്ങള്‍ സമനിലയിലാവുകയും ചെയ്തു. ഗോള്‍ വഴങ്ങുന്നതിലും മഞ്ഞപ്പട പിശുക്ക് കാട്ടിയില്ല. 25 ഗോളുകളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം ഈ സീസണില്‍ തന്നെയാണ്. 2015 സീസണില്‍ അവസാന സ്ഥാനത്തായിരുന്നിട്ട് കൂടി മഞ്ഞപ്പട മൂന്നു മത്സരങ്ങളില്‍ ജയിച്ചിരുന്നു. കളിക്കളത്തില്‍ മോശം പ്രകടനം കാരണം ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. മഞ്ഞക്കടലായിരുന്ന കൊച്ചി ഇപ്പോള്‍ ഒരു സ്വപ്നമായി മാത്രമാണ് അവശേഷിക്കുന്നത്.

Top