യമനില്‍ ചികിത്സ ലഭിക്കാതെ സയാമീസ് ഇരട്ടകള്‍ മരിച്ചു
Web Desk
യമന്‍:യമനില്‍ ചികിത്സ ലഭിക്കാതെ സയാമീസ് ഇരട്ടകള്‍ മരിച്ചു. രണ്ടാഴ്ച മാത്രം പ്രായമുള്ള അബ്ദ് അല്‍ ഖലേഖ്, അബ്ദ് അല്‍ റഹിം എന്നീ ആണ്‍കുട്ടികളാണ് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്. സയാമീസ് ഇരട്ടകളായിരുന്ന ഇവരുടെ ഉടല് ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു.
സന്‍ആ യില്‍ മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. സൗദിയുടെ പിന്തുണയുള്ള യമന്‍ സൈന്യവും ഹൂതികളും തമ്മില്‍ യുദ്ധം നടക്കുന്നതിനാല്‍ 2015 മുതല്‍ സന്‍ആ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇത് മൂലം കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോകാനായില്ല. കുട്ടികളുടെ മരണം ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇരുവരുടെയു സംസ്കാരം ഞായറാഴ്ച സന്‍ആ യില്‍ നടത്തിത്താവളത്തില് ഇറങ്ങാന്‍ അനുമതി.
വിമാനത്താവളം തുറക്കണമെന്ന ആവശ്യത്തില്‍ യു.എന്നിന്റെ മധ്യസ്ഥതയില്‍ ഡിസംബര്‍ മുതല്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.