Chiking
Latest News

‘സേവ് ലുട്ടാപ്പി’ അലയൊലികള്‍ കേരളം കടന്ന് ന്യൂസിലാന്‍ഡില്‍ വരെ

Web Desk
Indian Telegram Android App Indian Telegram IOS App


ഹാമില്‍ട്ടണ്‍: കേരളം കടന്ന് ന്യൂസിലാന്‍ഡില്‍ വരെ പിടിയുള്ള ആളായി ലുട്ടാപ്പി വളര്‍ന്നിരിക്കുന്നു. ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ട്വന്റി20 മല്‍സരത്തിനിടെ ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ലുട്ടാപ്പിക്ക് പിന്തുണയര്‍പ്പിച്ച് ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയത്. ലുട്ടാപ്പിക്ക് ഏത്രത്തോളം ഫാന്‍സ് പവര്‍ ഉണ്ടെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്.

‘സേവ് ലുട്ടാപ്പി’ എന്നെഴുതിയ ബാനറുമായി ഒരുകൂട്ടം ഇന്ത്യന്‍ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. കുട്ടികളുടെ പ്രസിദ്ധീകരണമായ ഒരു ബാലമാസികയിലെ കഥാപാത്രമായ ലുട്ടാപ്പിയെ, കഥയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. ഇതിന്റെ അലയൊലികളാണ് ന്യൂസീലന്‍ഡിലും ഉയര്‍ന്നത്.

പുതിയ ലക്കത്തിലെ മായാവി ചിത്രകഥാപരമ്പരയില്‍ ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയതോടെയാണ് ലുട്ടാപ്പിയെ ഒഴിവാക്കിയതായി പ്രചാരണം ആരംഭിച്ചത്. എന്നാല്‍, ലുട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും പ്രത്യേക ദൗത്യം കഴിഞ്ഞ് ലുട്ടാപ്പി അടുത്ത ലക്കത്തില്‍ തന്നെ തിരികെ വരുമെന്നും മാസികയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വരുന്ന വെള്ളിയാഴ്ച ഇറങ്ങുന്ന ബാലമാസികയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി ലുട്ടാപ്പി ഉണ്ടാകും.

Top