Chiking
Latest News

റഫാലില്‍ സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: വിവാദ വെളിപ്പെടുത്തലുകള്‍ക്കിടെ റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) രാജീവ് മെഹറിഷി രാഷ്ട്രപതി റാംനാഥ് കോവിന്ദിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനും റിപ്പോര്‍ട്ടു നല്‍കി. പാര്‍ലമെന്റില്‍ നാളെയോ മറ്റന്നാളോ സമര്‍പ്പിച്ചേക്കും. ബജറ്റ് സമ്മേളനം ബുധനാഴ്ചയാണ് അവസാനിക്കുക.

സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്നു കോണ്‍ഗ്രസ് ആരോപിച്ചു.  സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന.  ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്നു വ്യക്തമായിട്ടില്ല.

Top