Chiking
Latest News

മൂന്നാര്‍ കയ്യേറ്റം: എജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും; എംഎല്‍എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേര്‍ എതിര്‍കക്ഷികള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഇടുക്കി: മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ എജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ നിയമലംഘനം നടത്തിയെന്നാകും ചൂണ്ടിക്കാട്ടുക. ആര്‍ട്ടിക്കിള്‍ 215 പ്രകാരം സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ കോടതിലക്ഷ്യ നടപടി വേണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

പഞ്ചായത്തുസെക്രട്ടറിക്കെതിരെ കോടതിലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കണമെന്ന സബ് കല്കടറുടെ റിപ്പോര്‍ട്ട് തളളിയ എജി ഓഫീസിന്റെ നടപടി വിവാദമായതോടെയാണ് ഈ നീക്കം.

Top