Chiking
Latest News

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്;കമലിന്റെ ആമി പുറത്തായേക്കാം കാര്‍ബണും പ്രതിസന്ധിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം:കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ആമിയും കാര്‍ബണും പിന്‍വലിക്കണമെന്ന് സാംസ്‌കാരിക മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം.അക്കാഡമി ഭാരവാഹികളുടെ ചിത്രങ്ങള്‍ അവാര്‍ഡിനായി അപേക്ഷിക്കരുതെന്നാണ് നിയമം. ചലച്ചിത്ര അക്കാഡമി ചെയര്‍മാനായ കമല്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ആമി. ചെയര്‍മാന്‍ പദവി കമല്‍ രാജിവച്ച ശേഷം ചിത്രം അയക്കണം അല്ലെങ്കില്‍ ആമി മത്സരത്തില്‍ നിന്നു പിന്‍വലിക്കണമെന്ന നിലപാടിലാണ് മന്ത്രിയുടെ ഓഫീസ്.ഇതോടെ ചിത്രങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ചലച്ചിത്ര അക്കാദമി അധികൃതര്‍ പ്രതിസന്ധിയിലായി. ചട്ടം അനുസരിച്ച് അവാര്‍ഡിനു സമര്‍പ്പിച്ച ചിത്രം ഏകപക്ഷീയമായി തള്ളാനാവില്ല.

വേണുവിന്റെ കാര്‍ബണും സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. കാര്‍ബണിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അക്കാഡമി വൈസ് ചെയര്‍പഴ്‌സന്‍ ബീന പോളാണ്. അക്കാഡമി അംഗങ്ങളുടെ ചിത്രങ്ങള്‍ മത്സരത്തിന് പരിഗണിക്കുന്നത് വിവാദമാകുമെന്നാണു സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്. അക്കാഡമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്നാണു ചട്ടങ്ങളില്‍ പറയുന്നത്. എന്നാല്‍ അംഗങ്ങള്‍ ഭാഗവാക്കായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല.

Top