പ്രമേയം നിക്ഷേധിച്ചത് പ്രതിപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റം: സ്പീക്കര്‍ക്കെതിരെ ചെന്നിത്തല
Web Desk
തിരുവന്തപുരം: സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര പ്രമേയം നിക്ഷേധിച്ചത് പ്രതിപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് ചെന്നിത്തല. സ്പീക്കറുടെ നടപടി നീതി പൂര്‍വ്വമല്ലെന്നും രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് എം.എല്‍.എയും പി. ജയരാജനും പ്രതികളാണ്. ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സഭാനടപടികള്‍ തടസപ്പെടുത്തേണ്ടിവന്നത്. സ്പീക്കറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു- ചെന്നിത്തല പറഞ്ഞു.
സമീപകാലത്തൊന്നും വധക്കേസിലെ കുറ്റപത്രത്തില്‍ എം.എല്‍.എയുടെ പേരുവന്നിട്ടില്ല. എം.എല്‍.എയെ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതിയൊന്നും ആവശ്യമില്ല. അരിയില്‍ ഷുക്കൂറിന്റേത് ആള്‍ക്കൂട്ട കൊലപാതകമാണ്. എങ്ങനെയാണ് ഒരാളെ ഇങ്ങനെ കൊലപ്പെടുത്താനാകുന്നത്. ആള്‍ക്കൂട്ട കൊലപാതകം സിപിഐഎം നടത്തിയാലും ബിജെപി നടത്തിയാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.