Chiking
Latest News

സെക്രട്ടേറിയേറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്ന പരിപാടി ഇനി നടക്കില്ല; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. അതിരാവിലെ ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം പലരും പുറത്ത് പോകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന് പൊതുഭരണ പ്രിന്‍സിപ്പള്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലര്‍ ഇറക്കി.

സെക്രട്ടേറിയറ്റിലെ പല ഉദ്യോഗസ്ഥരും രാവിലെ 9 മണിക്ക് മുന്‍പ് എത്തി പഞ്ച് ചെയ്ത് ശേഷം പുറത്തുപോകുന്നതായാണ് പരാതി ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം പരിശോധിച്ചാല്‍ ഇവര്‍ നേരത്തെ എത്തിയതായി ആയിരിക്കും കാണുക. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.സിസിടിവിയുടെ സഹായത്തോടെ പുറത്ത് പോകുന്നവരെ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം.

രണ്ടാഴ്ച മുമ്പാണ് പൊതുഭരണ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹ തിരിച്ചെത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണ സിന്‍ഹയ്ക്കുണ്ടെന്നാണ് വിവരം. മുങ്ങി നടക്കുന്നവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികളാണെന്നാണ് സൂചന നല്‍കിയിരിക്കുന്നത്.

Top