Chiking
Latest News

കേരളത്തില്‍ അക്കൗണ്ട് തുടങ്ങാന്‍ പേജ് പ്രമുഖ് പദ്ധതിയുമായി ബിജെപി

Web Desk
Indian Telegram Android App Indian Telegram IOS App

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏതു വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഒരുങ്ങി ബിജെപി. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരീക്ഷിച്ച ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിലും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. വോട്ടര്‍പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവര്‍ത്തകന് നല്‍കി ആ വോട്ടര്‍മാരെ നിരന്തരം സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്ന പദ്ധതിയാണിത്. പേജ് പ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും കേരളത്തിലെത്തും.

ആദ്യം സന്ദര്‍ശനത്തിനെത്തുന്നത് യോഗിയാണ്. ഈ മാസം 14ന് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പത്തനംതിട്ടയിലെ പേജ് ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും യോഗി അദാത്യനാഥ് പങ്കെടുക്കുമെന്ന്് പാര്‍ട്ടി വക്താവ് എംഎസ്. കുമാര്‍ അറിയിച്ചു.

22ന് സംസ്ഥാനത്തെത്തുന്ന അമിത് ഷാ പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കും. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി 28ന് ബൂത്തുതല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമെന്നും കുമാര്‍ പറഞ്ഞു.

Top