Chiking
Latest News

ദുബൈ ഭരണാധികാരി ജീവിതം പറയുന്നു; ഖിസ്സതി ഒരു ഭരണാധികാരിയുടെ ജീവിതം മാത്രമല്ല യുഎഇയുടെ കഥ കൂടിയാണ്

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ:ദുബൈ ഭരണാധികാരിയുടെ ജീവിതകഥ അനുഭവങ്ങളാല്‍ സമ്പന്നമാകുന്നു.
അനുഭവങ്ങളുടെ മൂശയിലാണ് ജീവിതം കരുത്തും തിളക്കവും നേടുന്നത്, സ്വർണം തീയിൽ എന്ന പോലെ. യുഎഇ  വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതം അങ്ങനെ ശോഭ നേടിയതാണെന്ന് അദ്ദേഹത്തിന്റെ ജീവിതകഥയായ ഖിസ്സതി(എന്റെ കഥ) വായിച്ചാൽ വ്യക്തം. അപൂർണമായ ജീവിതകഥയെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഖിസ്സതിയിലെ 50 അധ്യായങ്ങൾ ഈ ദേശത്തിന്റെ കഥ കൂടിയാണ്. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ ഇന്നു മുതൽ വായിക്കാം…

എന്റെസൈനിക ജീവിതത്തില്‍ അഭിമുഖീകരിച്ച കനത്ത ആഘാതങ്ങളിലൊന്ന് ഇറാഖിന്റെ കുവൈത്ത് കയ്യേറ്റമായിരുന്നു. കുട്ടിക്കാലം മുതല്‍ കുവൈത്ത് ഞങ്ങളുടെ ജീവിത ഭാഗമാണ്. കുവൈത്ത് സ്‌കൂളില്‍ പഠിച്ച്, അവിടുത്തെ ക്ലിനിക്കുകളില്‍ ചികിത്സ തേടി എന്നു മാത്രമല്ല സാമ്പത്തിക കാര്യത്തിലും കുവൈത്ത് സ്വാധീനമുണ്ട്. ദുബൈയിലെ മാതൃക പട്ടണമായ ‘സൂഖ് മുര്‍ശിദ് (മുര്‍ശിദ് അങ്ങാടി) പ്രമുഖ കുവൈത്ത് വ്യവസായി മുര്‍ശിദ് അല്‍ ഉസൈമിയുടെ പേരിലുള്ളതാണ്.

കുവൈത്തിലെ രണ്ട് അധ്യാപകരുടെ ശ്രമഫലമായാണ് ഔപചാരിക വിദ്യാഭ്യാസം ദുബായില്‍ ആരംഭിച്ചത്. 1950 കളില്‍ എന്റെ പിതാവ് നടപ്പാക്കിയ വന്‍ പദ്ധതിയായ ദുബൈ ക്രീക് വികസനത്തിനു ഒരു വിഹിതം കുവൈത്ത് ബാങ്കില്‍ നിന്നുള്ള വായ്പയായിരുന്നു. 1969ല്‍ ദുബൈയിലെ പ്രഥമ ടെലിവിഷന്‍ സ്റ്റേഷന്‍ സ്ഥാപിച്ചത്.

കുവൈത്ത് ടിവി ആയിരുന്നു. 1966ലാണ് കുവൈത്ത് ആശുപത്രി സ്ഥാപിച്ചത്. അഗാധമായ സാഹോദര്യ ബന്ധമാണ് കുവൈത്ത് ജനതയുമായി തദ്ദേശീയ സമൂഹത്തിനുള്ളത്. 1990 ഓഗസ്റ്റ് 2, ഇറാഖ് കുവൈത്ത് യുദ്ധം മധ്യപൗരസ്ത്യ ദേശങ്ങള്‍ക്ക് കനത്ത പ്രഹരമായി. അപ്രതീക്ഷിത അധിനിവേശമായതിനാല്‍ മൂന്നു തവണ വാര്‍ത്ത ശരിയാണെന്നു ഉറപ്പു വരുത്തി. മൂത്ത സഹോദരന്‍ ഷെയ്ഖ് മക്തൂമിനു വിവരം കൈമാറി.

സര്‍വ സൈനിക, സുരക്ഷകള്‍ക്കായി അടിയന്തര പ്രഖ്യാപനം നടത്തി. ഷെയ്ഖ് സായിദുമായി വാര്‍ത്ത പങ്കുവച്ചു. അദ്ദേഹം സദ്ദാം നടപടിയെ വിമര്‍ശിക്കുകയും ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. ലോക മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ഗള്‍ഫ് മേഖലയായി മാറി. രാജ്യാന്തര കമ്പനികള്‍ യുഎഇ വിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ക്ഷണനേരം കൊണ്ട് ബാങ്കുകളില്‍ നിന്നു പണം പിന്‍വലിച്ച് അവര്‍ പോകാന്‍ തീരുമാനിച്ചു.

ബാങ്കുകളില്‍ നിന്നു പിന്‍വലിച്ച കറന്‍സികള്‍ വിമാനത്താവളം വഴിയാണ് കൊണ്ടു പോയിരുന്നത്. ഇതു അടിയന്തരമായി തടയണമെന്ന് എനിക്കു മേല്‍ സമ്മര്‍ദമുണ്ടായി. എന്നാല്‍ ഒരാളെയും തടയേണ്ടെന്ന് ഞാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. ആഴ്ചകള്‍ക്ക് ശേഷം, പോയവരെല്ലാം അവരുടെ പണവുമായി ദുബൈയിലേക്ക് മടങ്ങിയെത്തി.

അന്ന് തടഞ്ഞിരുന്നെങ്കില്‍ അവരുടെ പണം കൂടാതെ നിലനില്‍ക്കാന്‍ നമ്മുടെ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് അവര്‍ കരുതുമായിരുന്നു. ദുബൈയില്‍ കാര്യങ്ങള്‍ മാറി മറിയില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിച്ചു. അധിനിവേശാനന്തരം ആയിരക്കണക്കിനു കുവൈത്തികള്‍ക്ക് അഭയമരുളാന്‍ നമ്മുടെ രാജ്യത്തിനായി. ഹോട്ടലുകളും പാര്‍പ്പിട സമുച്ചയങ്ങളും അവര്‍ക്കായി തുറന്നു കൊടുത്തു.ഒട്ടേറെ തദ്ദേശീയര്‍ അവരുടെ വീടുകളിലാണ് വന്നവരെ താമസിപ്പിച്ചത്.

Top