Chiking
Latest News

ലോകരാജ്യങ്ങളുടെ ഒത്തൊരുമയിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ: ഫ്രാന്‍സിസ് മാര്‍പാപ്പ

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: ഐക്യമില്ലെങ്കില്‍ ഒന്നും നേടാനാവില്ല. ലോകരാജ്യങ്ങളുടെ ഒത്തൊരുമയിലൂടെ മാത്രമേ സുസ്ഥിര വികസനം കൈവരിക്കാനാകൂ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൂക്കള്‍ നിറഞ്ഞ വസന്തകാലം മരുഭൂമിയില്‍ യാഥാര്‍ഥ്യമാക്കിയ യുഎഇ ലോകത്തിനു മാതൃകയാണെന്നും സര്‍ക്കാര്‍ ഉച്ചകോടിയില്‍ വത്തിക്കാനില്‍ നിന്നുള്ള വിഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. ലോകത്തിലെ പല മരുഭൂമികളിലും ഇതു പോലെ പൂക്കള്‍ നിറയുമെന്ന പ്രതീക്ഷയോടെയാണ് യുഎഇ സന്ദര്‍ശനത്തിനു ശേഷം താന്‍ മടങ്ങിയത്.

ശോഭനമായ ഭാവിയിലേക്കു കുതിക്കുമ്പോഴും സ്വന്തം വേരുകള്‍ മറക്കാത്ത രാജ്യമാണിത്. വികസനത്തിനും സഹിഷ്ണുതയ്ക്കുമെല്ലാം ലോകത്തിനു മാതൃകയാണ്. സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി സംരക്ഷണം, നൂതന സാങ്കേതിക വിദ്യകള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രതിജ്ഞാബദ്ധമായ ഭരണനേതൃത്വമാണ് യുഎഇയിലുള്ളത്. ലോകത്തിലെ എല്ലാവര്‍ക്കും ഐശ്വര്യം നിറഞ്ഞ ഭാവിയുണ്ടാകട്ടെ എന്നും മാര്‍പാപ്പ ആശംസിച്ചാണ് മാര്‍പാപ്പ മടങ്ങിയത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.

ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യരാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ.അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, കാബിനറ്റ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി തുടങ്ങിയവര്‍ പങ്കെടുത്തു.

Top