Chiking
Latest News

രജത ജൂബിലിയോടനുബന്ധിച്ച് എമിറേറ്റ്‌സ് പുതിയ സ്റ്റാംപ് പുറത്തിറക്കി; വില മൂന്ന് ദിര്‍ഹം

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: എമിറേറ്റ്‌സ് സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ രജത ജൂബിലിയോടനുബന്ധിച്ച് എമിറേറ്റ്‌സ് പോസ്റ്റ് പുതിയ സ്റ്റാംപ് പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ നയങ്ങളും കാഴ്ചപ്പാടുകളും പ്രയോഗവല്‍കരിക്കുന്നതില്‍ വഹിച്ച പങ്കിനുള്ള ആദരം കൂടിയാണിതെന്ന് എമിറേറ്റ്‌സ് പോസ്റ്റ് ആക്ടിങ് ഗ്രൂപ്പ് സിഇഒ അബ്ദുള്ള മുഹമ്മദ് അല്‍ഷറം പറഞ്ഞു. മൂന്നു ദിര്‍ഹം വിലയുള്ള സ്റ്റാംപ് രാജ്യത്തെ തപാല്‍ ഓഫിസുകളില്‍ ലഭിക്കും.

Top