Chiking
Latest News

വിദേശ വിവാഹത്തട്ടിപ്പ് തടയാന്‍ ബില്‍ നടപ്പാക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി:വിദേശത്തേക്കു വിവാഹത്തട്ടിപ്പിലൂടെ സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ തടയാനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്‍ രാജ്യസഭയില്‍. പ്രവാസികള്‍ വരന്‍മാരാകുന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ‘രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ് ഓഫ് നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍ ബില്‍ 2019’ ആണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

വിവാഹം നടന്ന് 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പ്രവാസിയായ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനും സ്വത്തു കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. അതേസമയം ബജറ്റ് സമ്മേളനം ബുധനാഴ്ച അവസാനിക്കാനിരിക്കെ ബില്‍ ലോക്‌സഭയില്‍ പാസാകാനുള്ള സാധ്യത കുറവാണ്. ബില്‍ ഉടന്‍ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

Top