Chiking
Latest News

സജിതാ മഠത്തിലിന്റെ ‘അരങ്ങിലെ മത്സ്യഗന്ധികള്‍’ പ്രകാശനം ചെയ്തു

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: സിനിമാ നാടക പ്രവര്‍ത്തകയായ സജിതാ മഠത്തിലിന്റെ പുസ്തകം ‘അരങ്ങിലെ മത്സ്യഗന്ധികള്‍’ പ്രകാശനം ചെയ്തു. നടി എഴുതിയ നാടകങ്ങളുടെ സമാഹാരമാണ് ‘അരങ്ങിലെ മത്സ്യഗന്ധികളി’ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഗ്രീന്‍ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊച്ചി ‘കൃതി’യിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ചായിരുന്നു പുസ്തക പ്രകാശനം. നടി റീമ കല്ലിങ്കലിന് എഴുത്തുകാരി എ എസ് പ്രിയ ആണ് പുസ്തകം നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത് ചെയ്തു. നടി രമ്യ നമ്പീശനും ചടങ്ങിന്റെ ഭാഗമായിരുന്നു. തന്റെ പതിനേഴ് വര്‍ഷത്തെ നാടക ജീവിതത്തില്‍ എഴുതിയ നാടകങ്ങളുടെ സമാഹാരമാണ് ‘അരങ്ങിലെ മത്സ്യഗന്ധികള്‍’ എന്ന് സജിത മഠത്തില്‍ വ്യക്തമാക്കി.

പ്രൊഫ. ജാനകി ശ്രീധരന്‍ പുസ്തകം സദസ്സില്‍ പരിചയപ്പെടുത്തി. കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് പ്രൊഫ. ജാനകി. ഗ്രീന്‍ ബുക്‌സ് ഡയറക്ടര്‍ സുഭാഷ് പൂങ്കാട്ട്, നാടക പ്രവര്‍ത്തകരായ ചന്ദ്രദാസന്‍, ഷൈലജ പി അമ്പു, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Top