Chiking
Latest News

ഓഹരിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ 40 ലക്ഷത്തോളം വര്‍ധനവ്

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങളായ സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് എഫ്ഡി എന്നിവയില്‍നിന്ന് ഒരുമാറ്റം നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നണ്ടെന്നാണ് സെബി (സെക്യൂരിറ്റീസ് എസ്‌ക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യില്‍നിന്നുള്ള കണക്കുപ്രകാരം പറയുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ ഡീമാറ്റ് എടുത്തവരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

2016ലെ നോട്ട് അസാധുവാക്കലിനുശേഷം ഏറെപ്പേര്‍ ഓഹരിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.2017ല്‍ 3.08 കോടി ഡീമാറ്റ് അക്കൗണ്ടുകളാണുണ്ടായിരുന്നത്. 2018ആയപ്പോള്‍ ഇത് 3.48 കോടിയായി. 2009 കണക്കുപ്രകാരം 1.68 കോടി ഡീമാറ്റ് അക്കൗണ്ടുകള്‍മാത്രമാണുണ്ടായിരുന്നത്.

2017ല്‍ സെന്‍സെക്‌സ് 27.91ശതമാനമാണ് നേട്ടമുണ്ടാക്കിയിരുന്നത്. അതേസമയം 2018 ലാകട്ടെ 5.91ശതമാനവും. എന്നിട്ടും ഓഹരിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. 2018ല്‍ 24 ഐപിഒകളിലൂടെയായി 30,959.07 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. 2017ലാകട്ടെ 36 ഐപിഒകളിലൂടെ 67,147.44 കോടിയും കമ്പനികള്‍ സമാഹരിച്ചു.

Top