മസ്കത്ത് വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു
Web Desk
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ ഇനിമുതല്‍ നിശ്ചിതസമയത്തിലധികം പാര്‍ക്ക് ചെയ്താല്‍ രണ്ട് റിയാല്‍ വരെ ഈടാക്കാന്‍ പുതിയ നടപടി. യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കും പ്രത്യേക പാതയും ക്രമീകരിക്കും.
സൗജന്യ പാര്‍ക്കിങ് സമയപരിധി പത്ത് മിനിറ്റാണ്. പത്ത് മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ അധികസമയം വാഹനം പാര്‍ക്ക് ചെയ്താല്‍ രണ്ട് റിയാല്‍ ഈടാക്കും. തുടര്‍ന്നുള്ള ഓരോ പത്ത് മിനിറ്റിനും രണ്ട് റിയാല്‍ വീതം നല്‍കേണ്ടി വരുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.