Chiking
Latest News

കുഞ്ഞനന്തന്‍ അച്ചടക്കമുള്ള തടവുകാരനായതുകൊണ്ട് തുടര്‍ച്ചയായ പരോളിനര്‍ഹനാണെന്ന് സംസ്ഥാനസര്‍ക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. കഴിഞ്ഞ ബുധനാഴ്ച കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന് ആവശ്യമില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി കേസില്‍ ജയിലില്‍ കഴിയുന്ന പി കെ.കുഞ്ഞനന്തന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്ന് കുഞ്ഞനന്തന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നത് മെഡിക്കല്‍ കോളജുകളിലല്ലേ എന്ന് കോടതി ചോദിച്ചു.

കുറ്റവാളികള്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്റെ മറുചോദ്യം. ജയിലില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തന്‍ കോടതിയില്‍ പറഞ്ഞു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന്‍ കോടതിയില്‍ നിരത്തിയ അസുഖങ്ങളെല്ലാം സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്നതല്ലേ എന്ന് കോടതി ചോദിച്ചു. ഗുരുതരമായ സന്ധിവേദനയും പ്രമേഹവും അടക്കമുള്ള കാരണങ്ങളാണ് കുഞ്ഞനന്തന്‍ കോടതിയില്‍ പറഞ്ഞത്.

പി കെ കുഞ്ഞനന്തന്‍ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ സി കെ ശശീന്ദ്രന്‍ വാദിച്ചു. ഇപ്പോഴും സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ്. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന് അഭിഭാഷകന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അച്ചടക്കമുള്ള തടവുകാരനായതുകൊണ്ടാണ് ടി പി വധക്കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പി കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതുവരെ കുഞ്ഞനന്തനെതിരെ അച്ചടക്കനടപടിയെടുക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കുഞ്ഞനന്തന് പരോള്‍ നല്‍കിയതെന്തിനെന്ന് വിശദീകരിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പൂര്‍ണ പിന്തുണ നല്‍കുന്നത്.

കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ല. ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇത് വരെ പരോള്‍ നല്‍കിയത്. രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

കുഞ്ഞനന്തനായി ഹൈക്കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് സര്‍ക്കാര്‍ അഭിഭാഷകനെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്. കുഞ്ഞനന്തന്റെ ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരും എന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top