Chiking
Latest News

വരയാടും ഗിര്‍ വനങ്ങളിലെ സിംഹവും ഹിമപ്പുലിയും വംശനാശ ഭീഷണി നേരിടുന്നു;യുഎന്‍ റിപ്പോര്‍ട്ട്

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി പശ്ചിമഘട്ടത്തിലെ വരയാടും ഗുജറാത്തില്‍ ഗിര്‍ വനങ്ങളിലെ സിംഹവും ഹിമാലയത്തിലെ ഹിമപ്പുലിയും വംശനാശം നേരിടുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ റിപ്പോര്‍ട്ട്. യു.എന്‍.ജൈവവൈവിധ്യ കണ്‍വെന്‍ഷനു മുന്‍പാകെ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഇതുകൂടാതെ ഏഷ്യന്‍ രാജ്യങ്ങളിലും, ഇന്ത്യയിലെ പ്രത്യേകിച്ച് ഛത്തീസ്ഗഡ് വനങ്ങളിലുള്ള കാട്ടെരുമ മണിപ്പൂരിലെ മാന്‍, ബംഗാള്‍ ഉള്‍ക്കടലില്‍ കാണുന്ന കടല്‍പ്പശു, ഗംഗാതടങ്ങളിലെ ഡോള്‍ഫിനുകള്‍, അസമിലെ ഒറ്റക്കൊമ്പന്‍ കണ്ടാമൃഗം, കാനവെരുക്, നിക്കോബാറിലെ മെഗാപ്പോഡുകള്‍ തുടങ്ങിയ ജീവികള്‍ വംശനാശം നേരിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജീവികളുടെ ആവാസവ്യവസ്ഥകള്‍ നേരിടുന്ന പാരിസ്ഥിതിക ഭീഷണിയാണ് ഇവ വംശനാശന ഭീഷണി നേരിടാന്‍ പ്രധാന കാരണം. കേരളത്തിലെ വരയാടുകള്‍ ഭീഷണി നേരിടുന്നില്ലെങ്കിലും തമിഴ്‌നാട്ടില്‍ സ്ഥിതി നേരെ മറിച്ചാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഗിര്‍ വനത്തില്‍ ഈയിടെ ഉണ്ടായ പകര്‍ച്ചവ്യാധിമൂലം അറുപതോളം സിംഹങ്ങള്‍ക്ക് ജീവഹാനിയുണ്ടായി. വൈറസ് ബാധയാണ് കാരണമെന്ന് കരുതുന്നു.ഇവിടത്തെ സിംഹങ്ങളില്‍ ഒരു വിഭാഗത്തെ കാലക്രമേണ മധ്യപ്രദേശിലെ കുനോ വനത്തില്‍ മാറ്റി പാര്‍പ്പിക്കാനുള്ള സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

Top