Chiking
Latest News

ഹൃദയാഘാതം മൂലം കളമശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ജിദ്ദ: എറണാകുളം കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന്‍ നിസാര്‍(49) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. 25 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ജിദ്ദ ഇന്‍ഫോ ഗ്രാഫിക്‌സിലാണ് ജോലി ചെയ്തിരുന്നത്.

മൂന്നുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. മൃതദേഹം അന്തലൂസിയ ജാമിയ ആശുപത്രിയിലാണുള്ളത്. മാതാവ്: റുഖിയ. ഭാര്യ: പര്‍വീണ്‍. മക്കള്‍: നാദിയ, ആദില്‍. സഹോദരങ്ങള്‍: ഹാരിസ്, ഫൗസിയ. നാട്ടിലുള്ള കുടുംബം ജിദ്ദയിലെത്തിയ ശേഷം  മക്കയില്‍ കബറടക്കും.

Top