Chiking
Latest News

ദ്വിദിന സന്ദര്‍ശനത്തിനായി പലസ്തീന്‍ പ്രസിഡന്റ് സൗദിയിലെത്തി

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ദ്വിദിന സന്ദര്‍ശനത്തിനായി സൗദിയിലെത്തി.
ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും .കൂടിക്കാഴ്ച്ചയില്‍ പലസ്തീന്‍ മേഖലയിലെ വിഷയങ്ങളും ചര്‍ച്ചചെയ്യും

സൗദിയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണ്ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ,സൗദി സ്‌റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ: മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, സഊദിയിലെ പലസ്തീന്‍ അംബാസിഡര്‍ ബാസ്സിം അല്‍ അഖ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്.

Top