Chiking
Latest News

കേസ് പരിഗണിക്കുന്നതില്‍ കാലതാമസം; കോടതിയില്‍ ആത്മഹത്യാശ്രമം

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്ലം: ശാസ്താംകോട്ട മുന്‍സിഫ് കോടതിയില്‍ ആത്മഹത്യാശ്രമം നടത്തി.കൊല്ലം പെരിനാട് സ്വദേശി സുധാകരനാണ് കോടതിമുറിക്കുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ചെങ്കിലും പരിക്ക് സാരമല്ല.കേസ് പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കോടതിപ്രവര്‍ത്തനം തടസപ്പെടുത്തിയതിന് സുധാകരനെതിരെ പൊലീസ് കേസെടുത്തു.

Top