Chiking
Latest News

റഫാല്‍ കരാര്‍;രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി രംഗത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി.റഫാല്‍ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്നതിന്റെ തെളിവായി എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ പുറത്തുവിട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി.

മറ്റു വിമാനനിര്‍മാണ കമ്പനികള്‍ക്കു വേണ്ടി രാഹുല്‍ വക്കാലത്ത് എടുത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇ മെയില്‍ രാഹുല്‍ ഗാന്ധിക്ക് എങ്ങനെയാണ് കിട്ടിയതെന്നും അദ്ദേഹം ആരാഞ്ഞു. യു പി എ സര്‍ക്കാരിന്റെ കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട് എയര്‍ബസ് കമ്പനി തന്നെ സംശയത്തിന്റെ നിഴലിലാണെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.

ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ രാഹുല്‍ പുറത്തുവിട്ടത്. ഇന്ത്യയും ഫ്രാന്‍സുമായി റഫാല്‍ കരാറിന്റെ ധാരണാപത്രം ഒപ്പിടുന്നതിനു മുമ്പ് തന്നെ കരാറിനെ കുറിച്ച് അനില്‍ അംബാനിക്ക് അറിവുണ്ടായിരുന്നെന്നാണ് രാഹുലിന്റെ ആരോപണം. അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രധാനമന്ത്രി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. ഇതിനെതിരെയാണ് ബി ജെ പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Top