Chiking
Latest News

മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ അസീറില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ അസീറിലുള്ള ഖമീസ് മുശൈത്തിലാണ് സംഭവം. മഞ്ചേരി സ്വദേശി അഷ്‌റഫിനെ (52)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഖമീസ് മുശൈത്തില്‍ ഖമീസ് അസ്മ ട്രേഡിംഗ് എസ്റ്റാബ്ലിഷ്മന്റെ് ചോക്കലേറ്റ് വിതരണ കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന അഷ്‌റഫ് മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാന്‍ തയ്യാറാടെക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ മൃതദേഹം കമ്പനി വെയര്‍ഹൗസില്‍ കണ്ടെത്തിയത്.

ഉള്ളാട്ടില്‍ അലവിയാണ് പിതാവ്. ഭാര്യ ലൈല. മക്കള്‍ നാമിയ, സനാന്‍, സിയ, ഇഷ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നിയമ നടപടികള്‍ കമ്പനി സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭാര്യാസഹോദരന്‍ അനീര്‍, കെ.എം.സി.സി നേതാക്കളായ ജമാല്‍ കടവ്, ബഷീര്‍ മൂന്നിയൂര്‍ എന്നിവര്‍ നിയമനടപടികള്‍ക്ക് സഹായത്തിനുണ്ട്. മൃതദേഹം ഉടന്‍നാട്ടിലെത്തിക്കും.

Top