Chiking
Latest News

കോഴിക്കോട് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തിന് തീയിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App


പയ്യോളി:പയ്യോളിയില്‍കോണ്‍ഗ്രസ് നേതാവിന്റെ പുതിയ വാഹനം അജ്ഞാതര്‍ തീകൊടുത്തു നശിപ്പിച്ചു. പ്രവാസി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് തിക്കോടിയുടെ 13 ലക്ഷം രൂപ വിലവരുന്ന പുതിയ പിക്ക്അപ്പ് ലോറിയാണ് കത്തിച്ചത്. രണ്ടുദിവസം മുമ്പ് വാങ്ങിയ വാഹനം ഇന്ന് രജിസ്‌ട്രേഷന് വേണ്ടി കൊണ്ടുപോകാന്‍ ഇരിക്കുകയായിരുന്നു.

തിക്കോടി മീത്തലെ പള്ളിക്കര റോഡരികിലായിരുന്നു വാഹനം നിര്‍ത്തിയിട്ടത്. തീപിടിച്ചത് ശ്രദ്ധയില്‍പെട്ട ഉടനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Top