Chiking
Latest News

വീട്ടു ജോലിക്കെന്ന വ്യാജേന കൂട്ടികൊണ്ടു പോയ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: വീട്ടു ജോലിക്കായി എന്ന വ്യാജേന കൂട്ടികൊണ്ടു പോയ യുവതിയെ കൊടിയ പീഡനത്തിന് ഇരയാക്കി. കൊച്ചി കളമശ്ശേരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കളമശേരിയില്‍ നഗരസഭാ പരിധിയിലെ ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതി.

വീട് വൃത്തിയാക്കാന്‍ ആളെ വേണമെന്ന് അറിയിച്ച് യുവാക്കള്‍ യുവതിയെ കളമശ്ശേരിയിലെ ഒഴിഞ്ഞ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും തുടര്‍ന്ന് സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മണിറാം എന്ന ആസാം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രതികളായ യുവാക്കളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സംഘത്തില്‍ എത്ര പേരുണ്ടെന്നുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

Top