Chiking
Latest News

ഒരു അഡാര്‍ ലവ്വിന്റെ തെലുങ്ക് പതിപ്പില്‍ വീണ്ടും കണ്ണിറുക്കലുമായി പ്രിയ വാര്യര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി:കണ്ണിറുക്കി പെണ്‍കുട്ടി എന്ന ഇമേജിന് പുറത്തറിയപ്പെടണം എന്ന് പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞിട്ട് അധികം ദിവസം ആയില്ല. അപ്പോഴിതാ അടുത്ത ഗാനത്തില്‍ വീണ്ടും ഒരു കണ്ണിറുക്കല്‍. അന്ന് കണ്ണിറുക്കല്‍ കൂട്ടുകാരന്റെ നെഞ്ചത്തേക്കാണ് തറച്ചെങ്കില്‍ ഇത്തവണ കൂട്ടുകാരന്റെ കണ്ണിറുക്കിന് മറുപടിയായാണ് പ്രിയയുടെ കണ്ണിറുക്കല്‍.

ഈ വാലന്റൈന്‍സ് ദിനത്തില്‍ തിയേറ്ററിലെത്തുന്ന പ്രിയയുടെ ആദ്യ മലയാള ചിത്രം ഒരു അഡാര്‍ ലവ്വിന്റെ തെലുങ്ക് പതിപ്പ് ലവേഴ്‌സ് ഡേയിലെ ഗാനരംഗത്തിലാണ് പ്രിയ അടുത്ത കണ്ണിറുക്കുമായി വന്നിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലേക്ക് നായികാ വേഷം ലഭിച്ചപ്പോള്‍ അതെ എന്ന് പറയാന്‍ അധികം ആലോചിക്കേണ്ടി വന്നില്ലെന്നാണ് പ്രിയ പറയുന്നത്.എന്നാല്‍ വിജയത്തെക്കുറിച്ചോര്‍ത്ത് താന്‍ സമ്മര്‍ദ്ദത്തിലല്ലെന്നും പ്രിയ പറയുന്നു.

ചിത്രീകരണം പോലും പൂര്‍ത്തിയാക്കും മുന്‍പ് പുറത്തു വന്ന ഗാനം മാണിക്യ മലരായ പൂവിയിലെ കണ്ണിറുക്കി രംഗം കൊണ്ട് തന്നെ പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നായിക ഇന്ത്യയിലുടനീളം പ്രശസ്തയായി. ഗൂഗിളില്‍ പോലും പ്രേക്ഷകര്‍ ഇടിച്ചു കയറി പ്രിയയുടെ പേരും വിവരങ്ങളും പരതി. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യ ചിതങ്ങളിലും മുഖം കാണിക്കാന്‍ ഇതിനോടകം പ്രിയക്ക് അവസരം വന്നു ചേര്‍ന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top