Chiking
Latest News

സബ് കലക്ടര്‍ രേണുരാജിനെ പിന്തുണച്ച് ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട്

Web Desk
Indian Telegram Android App Indian Telegram IOS App

ഇടുക്കി: മൂന്നാര്‍ പാര്‍ട്ടി ഗ്രാമത്തിലെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമി കയ്യേറ്റ ഭൂമിയാണോയെന്നു കണ്ടെത്താന്‍ സര്‍വ്വേ നടത്തണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. കെഎസ്ഇബിയുടെ ഭൂമിയെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടു പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നു സബ് കലക്ടര്‍.സബ് കലക്ടര്‍ രേണുരാജിനെ പിന്തുണച്ചാണ് ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട്.

മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം നിയമംലംഘിച്ചെന്നാണ് കളക്ടറുടെ പരാമര്‍ശം. എംഎല്‍എ സബ്കലക്ടറെ ശകാരിച്ചെന്നും റവന്യു സംഘത്തെ വെല്ലുവിളിച്ച എം.എല്‍.എ അനധികൃത നിര്‍മാണം തുടരാന്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് കൈമാറി.

എസ് രാജേന്ദ്രന്‍ എം എല്‍ എ യുടെ വീടിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് വില്ലജ് ഓഫീസറുടെ റിപ്പോര്‍ട്ട്. അനധികൃത നിര്‍മാണവും കയ്യേറ്റവും സംബന്ധിച്ചു വിശദമായ സര്‍വ്വേ നടത്തും. തഹസില്‍ധാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

Top