Chiking
Latest News

സൈന്യത്തില്‍ ചേരാന്‍ എത്തിയത് 25000 ഓളം കശ്മീരി യുവാക്കള്‍;ആകെ ഉള്ളത് 111 ഒഴിവുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ജമ്മു കശ്മീരിലെ പുല്‍വാലയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ കൂട്ടകുരുതിക്ക് കാരണമായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പിലേയ്ക്ക് കശ്മീര്‍ യുവാക്കളുടെ വന്‍ ഒഴുക്ക്.ബരാമുള്ള ജില്ലയില്‍ കഴിഞ്ഞ ദിവസംഗാ സൈന്യത്തിലേക്ക് നടന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി എത്തിയത് 2,5000 ഓളം കശ്മീരി യുവാക്കളായിരുന്നു.

111 ഒഴിവുകളിലേയ്ക്കാണ് 25000 ഓളം പേര്‍ എത്തിയത്.സൈന്യത്തില്‍ ചേരുകയാണെങ്കില്‍ ഞങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ കഴിയും. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും കഴിയും. ഈ താഴ്‌വരയില്‍ മറ്റെന്തെങ്കിലും ജോലി കിട്ടുകയെന്നത് തന്നെ ബുദ്ധിമുട്ടാണെന്നും.ഒരു ഉദ്യോഗാര്‍ഥി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.കശ്മീരിനു പുറത്തു കശ്മീരികള്‍ക്ക് ജോലി നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ ഇത്രയും യുവാക്കളെത്തിയതില്‍ അസാധാരണമായി യാതൊന്നുമില്ലെന്നും ഇത്തരം റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ ആയിരങ്ങള്‍ പങ്കെടുക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രദേശത്തെ തൊഴിലില്ലായ്മയാണ് അതിന് കാരണം. ഈ 111 ഒഴിവുകള്‍ ഇവര്‍ക്കുളള പ്രതീക്ഷയാണെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഞങ്ങള്‍ക്ക് കശ്മീരിന് പുറത്തേക്ക് പോകേണ്ട. ഇത് ഞങ്ങള്‍ക്ക് നല്ലൊരു അവസരമാണ്. ഞങ്ങള്‍ക്കായി കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും മറ്റൊരു ഉദ്യോഗാര്‍ഥി പറഞ്ഞു. 2016 ല്‍ ജമ്മു കശ്മീരിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് ഇക്കണോമിക് സര്‍വേ ഫലങ്ങള്‍ പറയുന്നു. 2016 ലെ സാമ്പത്തിക സര്‍വെ പ്രകാരം 1819 വയസ്സിനിടയില്‍ പ്രായമുള്ള കശ്മീരിലെ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 24.6 ശതമാനമാണ്.

Top