Chiking
Latest News

കാര്‍ വാങ്ങാനായി എത്തി; ഒടുവില്‍ ഷോറൂം ഇടിച്ചു നിരത്തി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


മണ്ടി:പല കാര്‍ഷോറൂമുകളിലും കയറി ഇറങ്ങി ടെസ്റ്റ് ഡ്രൈവ് ചെയ്തതിന് ശേഷമായിരിക്കും നാം ഒരു കാര്‍ തിരഞ്ഞെടുക്കുക. ടെസ്റ്റ് ഡ്രൈവിന് മുമ്പേ ഷോറൂമിലെ ഡിസ്‌പ്ലെ കാറില്‍ കയറി വിശദമായി പരിശോധിക്കും. ഫീച്ചറുകളും കാറിലെ സ്ഥലസൗകര്യവും അറിയുന്നത് അതില്‍ നിന്നായിരിക്കും. അത്തരത്തില്‍ കാര്‍ വാങ്ങാനായി ഷോറൂമിലെത്തിയ ഒരു യുവതിയ്ക്കു സംഭവിച്ച അബദ്ധമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ സ്ത്രീ, സെയില്‍സ് എക്‌സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്‌പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ആക്കുകയായിരുന്നു. പെട്ടെന്ന് കാര്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുകയും ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്തു മുന്‍ഭാഗത്തു നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളില്‍ ഇടിക്കുകയുമായിരുന്നു.

ഷോറൂമിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നു സ്ത്രീ കാര്‍ അറിയാതെ സ്റ്റാര്‍ട്ടാക്കുകയായിരുന്നു എന്നുവേണം കരുതാന്‍. അറിവില്ലായ്മയോ അബദ്ധമോ മൂലം കാര്‍ ഗിയറിലാകുകയും മുന്നോട്ടു കുതിക്കുകയുമായിരുന്നു. എന്തൊക്കെയായാലും യുവതിയുടെ അബദ്ധം മൂന്നു കാറുകളുടെ കേടുപാടിലാണ് അവസാനിച്ചത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top