Chiking
Latest News

മുന്‍കാമുകനൊപ്പം ദീപിക ഇനി അഭിനയിച്ചാല്‍ എന്തു തോന്നും; മറുപടിയുമായി റണ്‍വീര്‍ സിംഗ്

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ:ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ താരജോടിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോന്‍ കേ രാസലീല രാമലീല എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ മൊട്ടിട്ട പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു.

Related image

ശേഷം ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിലും ദീപികയും രണ്‍വീറും ഒരുമിച്ചെത്തി.ഒരു കാലത്ത് ബോളിവുഡിലെ ആഘോഷിക്കപ്പെട്ട പ്രണയജോടികളായിരുന്നു ദീപികയും റണ്‍ബീറും. ഓം ശാന്തി ഓമിലൂടെ ദീപികയും സാവരിയയിലൂടെ റണ്‍ബീറും ഒരേ സമയത്താണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബച്ച്‌ന എ ഹസീനോ എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. പ്രണയം തകര്‍ന്നുവെങ്കിലും ദീപികയും റണ്‍ബീറും സൗഹൃദം തുടരുകയും പിന്നീട് ഒരുപിടി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു.

Image result for bachna ae haseeno

മുന്‍കാമുകനൊപ്പം ദീപിക ഇനി അഭിനയിച്ചാല്‍ എന്തു തോന്നും ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ രണ്‍വീറിനോട് ഒരാള്‍ ചോദിച്ചു. രണ്‍വീറിന് അരക്ഷിതാവസ്ഥ തോന്നുമോ എന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്.ചോദ്യത്തിന് രണ്‍വീര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.ഞാന്‍ അത്തരത്തിലുള്ള ഒരാളെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. എനിക്ക് യാതൊരു അരക്ഷിതാവസ്ഥയും തോന്നേണ്ട കാര്യമില്ല. എനിക്ക് ഞാന്‍ ആരാണെന്ന് നന്നായി അറിയാം. ഞാന്‍ സ്‌നേഹിക്കുന്നത് പോലെ ദീപികയെ മറ്റാര്‍ക്കും സ്‌നേഹിക്കാനാകില്ല.

Image result for ranvir-singh-reply-if-deepika-padukone-works-with-ex-boy-friend-ranbeer-kapoor-deepika-movies

താന്‍ സമീപ ഭാവിയില്‍ റണ്‍ബീറിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുമെന്ന് രണ്‍വീര്‍ മറുപടി നല്‍കി.എനിക്കും റണ്‍ബീറിനും ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ടുകള്‍ നടന്നില്ല. എന്നാല്‍ ഉടന്‍ തന്നെ ഒരു സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചെത്തും. റണ്‍ബീറിനും എനിക്കൊപ്പം ജോലി ചെയ്യാന്‍ താല്‍പര്യമുണ്ട്’ രണ്‍വീര്‍ പറഞ്ഞു.

Top