Chiking
Latest News

മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി ഏറ്റവും ചെലവ് കുറച്ച് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Web Desk
Indian Telegram Android App Indian Telegram IOS App


മുബൈ:ചെലവ് കുറച്ച് മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യയുടെ ഈ നേട്ടം. കേബിള്‍ കോ യുകെ വെബ്‌സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്ത കണക്കുകള്‍ പുറത്തുവിട്ടത്.

കണക്കുകള്‍ പരിശോധിക്കുമ്‌ബോള്‍ ഒരു ജിബി ഡാറ്റയ്ക്ക് 0.26 ഡോളര്‍(18.41 രൂപ) ആണ് ഇന്ത്യയിലെ ശരാശരി ചെലവ്. കിര്‍ഗിസ്താന്‍, ഖസാക്കിസ്താന്‍, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. അമേരിക്കയില്‍ 12.37 ഡോളറാണ് (840 രൂപയ്ക്ക് മുകളില്‍ ) ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്ന ശരാശരി തുക.ബ്രിട്ടന്‍ പട്ടികയില്‍ 136ാം സ്ഥാനത്താണ്

Top