Chiking
Latest News

കോണിവെച്ച് കയറിയ ആരാധകര്‍ ചെന്നുചാടിയത് സാക്ഷാല്‍ കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ധോണിയുടെയും മുന്നിലേക്ക്(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: ഈ മാസം 23ന് തുടക്കമാകുന്ന ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തീം സോങ് പുറത്തിറക്കി. ആരാധകരും ഐപിഎല്ലിലെ വിവിധ ടീമുകളിലെ താരങ്ങളും തമ്മില്‍ കളി സ്ഥലത്തിനായി ഏറ്റുമുട്ടുന്നതാണ് പാട്ടിന്റെ തീം. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ വീഡിയോയിലുണ്ട്. ഒപ്പം റാഷിദ് ഖാന്‍, റിഷഭ് പന്ത്, ജയദേവ് ഉനദ്കട് എന്നിവരേയും കാണാം.


സാങ്കല്‍പിക മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് പരിശീലനം നടത്തുന്ന കളിക്കാര്‍ കളി സ്ഥലത്തിനായി പരസ്പരം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു പിച്ച് റോളര്‍ അവിടേക്ക് എത്തുന്നു. അതില്‍ നിന്നിറങ്ങുന്നതോ ചെന്നൈയുടെ സ്വന്തം തല ആയ എംഎസ് ധോണിയും. ഇതോടെ നിശബ്ദമാകുന്ന രംഗത്തിലേക്ക് ആരാധകരില്‍ ഒരാള്‍ കോണി വെച്ച് മതിലനപ്പുറം ചാടി നോക്കുന്നു. ചെരിയുന്ന കോണി ശരിയാക്കാന്‍ സഹായിക്കുന്നത് മതിലിനിപ്പുറം നിന്ന് ധോണിയും.

കോണിവെച്ച് കയറുന്ന ആരാധകര്‍ ചെന്നുചാടുന്നതാകട്ടെ സാക്ഷാല്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ധോണിയുടെയും മുന്നിലേക്ക്. പേര് പറയാനൊരുന്ന ആരാധകനോട് പേര് വേണ്ട കളി തുടരൂ എന്ന് കോഹ്‌ലി പറയുന്നിടത്താണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ വീഡിയോ അവസാനിക്കുന്നത്.

Top