Chiking
Latest News

റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീമില്‍ ശിഖര്‍ ധവാന് സ്ഥാനമില്ല; വിക്കറ്റ് കീപ്പറായി ധോണി

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയുടെ ലോകപ്പ് ടീമില്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് സ്ഥാനമില്ല. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍.രാഹുലിനെയാണ് ബിന്നി ഓപ്പണറായി തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്‌ലി നയിക്കുന്ന 15 അംഗ ടീമില്‍ ധോണി തന്നെയാണ് വിക്കറ്റ് കീപ്പര്‍. ധവാനെ മൂന്നാം ഓപ്പണറുടെ സ്ഥാനത്തേക്ക് പോലും ബിന്നി പരിഗണിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

15 അംഗ ടീമിലെ 14 താരങ്ങളെയാണ് ബിന്നി തിരഞ്ഞെടുത്തിരിക്കുന്നത്. 15ാം സ്ഥാനം ഒരു ഓള്‍റൗണ്ടറിനായി ഒഴിച്ചിട്ടിരിക്കുകയാണ്. രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് മൂന്നാമനായി കളത്തിലിറങ്ങുന്നത്. ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറുമാണ് പേസ് നിരയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. പുതുമുഖം വിജയ് ശങ്കറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളും 72 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് റോജര്‍ ബിന്നി.

ബിന്നിയുടെ ലോകകപ്പ് സ്‌ക്വാഡ് ഇങ്ങനെ: രോഹിത് ശര്‍മ്മ, കെ.എല്‍.രാഹുല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അമ്പാട്ടി റായിഡു, എം.എസ്.ധോണി, റിഷഭ് പന്ത്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, (15ാം സ്ഥാനം ഒരു ഓള്‍റൗണ്ടറിനായി ഒഴിച്ചിട്ടിരിക്കുന്നു).

Top