Chiking
Latest News

രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ച യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


ലഖ്‌നൗ: ഒരു ടെലിവിഷന്‍ പരിപാടിയില്‍ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചു എന്നതാണ് ആള്‍ക്കൂട്ടം അയാള്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം. ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ ബിജെപി പ്രവര്‍ത്തകരാണ് യുവാവിനെ ഇത്തരത്തില്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. ഓരോരുത്തരും യുവാവിനെ മര്‍ദ്ദിക്കുന്നതായി കാണാം. അതിലൊരാള്‍ ഇരയായ യുവാവിനെ ഭീകരവാദി എന്നും വിളിക്കുന്നുണ്ട്.

ഒരു വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ വച്ചാണ് യുവാവ് തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഈ പരാമര്‍ശം വന്നതിനെ തുടര്‍ന്ന് പരിപാടി അപ്പോള്‍ത്തന്നെ തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കാനാരംഭിച്ചു. ”ഇവിടെ തൊഴില്‍ ഇല്ലെന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. ഞാന്‍ ഒരു ഭീകരവാദി ആണെന്ന് അപ്പോള്‍ അവര്‍ പറഞ്ഞു. ഇന്ത്യയ്ക്കും ബിജെപിയ്ക്കും എതിരായി സംസാരിച്ചു എന്ന് പറഞ്ഞാണ് അവര്‍ എന്നെ മര്‍ദ്ദിച്ചത്.” മര്‍ദ്ദനത്തിനിരയായ യുവാവ് പ്രാദേശിക ചാനലിനോട് വെളിപ്പെടുത്തി.

അക്രമികളുടെ മുഖം വീഡിയോ ദൃശ്യങ്ങളില്‍ കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ട്. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുസാഫിര്‍ ന?ഗര്‍ പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി അറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കശ്മീരില്‍ നിന്നുള്ള !വഴിയോരക്കച്ചവടക്കാര്‍ക്കും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തൊഴിലില്ലായ്മ.

വീഡിയോ കാണുവാന്‍ വീഡിയോ മെനുവില്‍ പോവുക

Top