Chiking
Latest News

ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു; എപ്ലസ് വിഭാഗത്തില്‍ മൂന്ന് താരങ്ങള്‍ മാത്രം; റിഷഭ് പന്തിന് നേട്ടം

Web Desk
Indian Telegram Android App Indian Telegram IOS App

2019 വര്‍ഷത്തെ ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ ലിസ്റ്റ് ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 25 താരങ്ങളെ ഉള്‍പ്പെടുത്തിയ കരാറില്‍ 3 പേര്‍ മാത്രമാണ് എപ്ലസ് വിഭാഗത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ജസ്പ്രിത് ബുംറ എന്നിവരാണ് എപ്ലസ് കരാര്‍ ലഭിച്ചവര്‍. വര്‍ഷതോറും 7 കോടിയാണ് ഇവര്‍ക്ക് ലഭിക്കുക.

കഴിഞ്ഞ വര്‍ഷം എ പ്ലസ് വിഭാഗത്തിലുണ്ടായിരുന്ന ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ എ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ധവാന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിരുന്നില്ല. അതേസമയം യുവ താരം റിഷഭ് പന്തിന് എ വിഭാഗം കരാര്‍ ലഭിച്ചു. വര്‍ഷത്തില്‍ 5 കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

Grade A Plus (Rs 7 cr): Virat Kohli, Rohit Sharma, Jasprit Bumrah

Grade A (Rs 5 cr): Ravichandran Ashwin, Ravindra Jadeja, Bhuvneshwar Kumar, Cheteshwar Pujara, Ajinkya Rahane, MS Dhoni, Shikhar Dhawan, Mohd. Shami, Ishant Sharma, Kuldeep Yadav, Rishabh Pant

Grade B (Rs 3 cr): KL Rahul, Umesh Yadav, Yuzvendra Chahal, Hardik Pandya,

Grade C (Rs 1 cr): Kedar Jadhav, Dinesh Karthik, Ambati Rayudu, Manish Pandey, H Vihari, Khaleel Ahmed, Wriddhiman Saha.

Top