Chiking
Latest News

ധോണിയുടെ അഭാവം രോഹിത് ശര്‍മ്മയ്ക്ക് നേട്ടമായി, വഴി തുറക്കുന്നത് റെക്കോര്‍ഡിലേക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ടു മത്സരങ്ങളിലും എം.എസ്.ധോണി കളിക്കില്ല. ധോണിക്ക് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ധോണിയുടെ അഭാവം യുവതാരം റിഷഭ് പന്തിന് ഏറെ നേട്ടമുണ്ടാക്കുന്നതാണ്. പന്തിന് മികച്ച ഫോം പുറത്തെടുക്കാനുളള അവസരമാണിത്.

ധോണിയുടെ അഭാവം മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത് ശര്‍മ്മയ്ക്കും നേട്ടം നല്‍കുന്നതാണ്. ഏകദിന ക്രിക്കറ്റില്‍ ധോണിയുടെ തന്നെ റെക്കോര്‍ഡ് തകര്‍ക്കാനുളള അവസരമാണ് രോഹിത് ശര്‍മ്മയ്ക്ക് ലഭിക്കുന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിത്തിന് ഇനി വേണ്ടത് വെറും രണ്ടു സിക്‌സ്. ധോണിയുടെ പേരില്‍ 217 സിക്‌സാണുളളത്. രോഹിത്തിന്റെ പേരില്‍ 216 സിക്‌സും.

ധോണിയും രോഹിത്തും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കാണ്. സച്ചിന്റെ പേരില്‍ 195 സിക്‌സാണുളളത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരില്‍ 189 സിക്‌സുണ്ട്. യുവരാജ് സിങ്ങിന്റെ പേരില്‍ 153 സിക്‌സാണുളളത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍നിന്നായി 52 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 3000 റണ്‍സ് രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ത്തിയാക്കാം. നിലവില്‍ ഈ പട്ടികയില്‍ 9ാം സ്ഥാനത്താണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്.ധോണി, വിരാട് കോഹ്‌ലി, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് രോഹിത്തിന് മുന്നിലുളളത്.

Top