Chiking
Latest News

ഇനി പേടിവേണ്ട, യൂട്യൂബും സത്യസന്ധനായി; പുതുപുത്തന്‍ ഫീച്ചര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കാലിഫോര്‍ണിയ: യുട്യൂബില്‍ വീഡിയോകള്‍ തേടുമ്പോള്‍ തെറ്റായ നിരവധി വീഡിയോകളില്‍ നമ്മള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടാകും. സിനിമാ ഗാനങ്ങളും താരങ്ങളുടെ പേരുകളുമെല്ലാം സേര്‍ച് ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ ഇനി അതുണ്ടാവില്ല വ്യാജ വീഡിയോകള്‍ തടയുന്നതിനായി പ്രത്യേക സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് യുട്യൂബ്.

ഇനിമുതല്‍ യുട്യൂബില്‍ വീഡിയോകള്‍ തിരയുമ്പോള്‍ സേര്‍ച്ച് ബാറിന് കീഴിലും വീഡിയോ വിന്‍ഡോക്ക് മുകളിലുമായി ഒരു പ്രത്യേക ബോക്‌സ് പ്രത്യക്ഷപ്പെടും. ഫാക്ട് ചെക് ബോക്‌സ് എന്നാണ് ഇതിന്റെ പേര്. സേര്‍ച്ച് ചെയ്ത കീവേഡില്‍ ശരിയായ വീഡിയോയും വ്യാജ വീഡിയോയും വേര്‍തിരിച്ച് മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ ബോക്‌സ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ ഈ ബോക്‌സ് അപ്രത്യക്ഷമാകും.

യുട്യൂബിന്റെ അംഗീകൃത ചാനലുകളാണ് ഫാക്ട് ചെക് ബോക്‌സിലേക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത്. അതിനാല്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ശരിയായ വീഡിയോകള്‍ മാത്രമേ ഇനി പ്രത്യക്ഷപ്പെടു. നിലവില്‍ ഈ സംവിധാനം മലയാളത്തില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ലഭ്യമല്ല. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ മാത്രമാണ് പുതിയ സംവിധാനം ലഭ്യമാവുക. ഈ വര്‍ഷം അവസാനത്തോടെ സംവിധാനം എല്ലാ ഭാഷകളിലും ലഭ്യമാകും.

Top