Chiking
Latest News

ആര്യയും സയേഷയും വിവാഹിതരായി; ചിത്രങ്ങള്‍ പുറത്ത്

Web Desk

ഹൈദരാബാദ്:കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ രണ്ട് ഗംഭീര താരവിവാഹമായിരുന്നു നടന്നത്. ഈ വര്‍ഷം തെന്നിന്ത്യന്‍ താരങ്ങളായ ആര്യസയേഷ വിവാഹമാണ് ഈ ദിവസങ്ങളില്‍ നടന്നത്. ഏറെ കാലമായി ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അടുത്തിടെയാണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം താരങ്ങള്‍ വെളിപ്പെടുത്തിയത്.

 ആര്യ-സയേഷ വിവാഹം

 ഗോസിപ്പുകള്‍ സത്യമായതാണോ

ഒടുവില്‍ ഹൈദരാബാദില്‍ നിന്നും ആഘോഷ പൂര്‍വ്വം താരവിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോസിനും വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അതെല്ലാം പുറത്ത് വന്നിരിക്കുകയാണ്.

 വിവാഹ ചിത്രങ്ങള്‍ പുറത്ത്

മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് 9 ന് സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

 ആഡംബര വിവാഹമോ?

Image result for arya sayesha marriage

സംഗീത് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെയും ഫോട്ടോസും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്. ചുവപ്പ് നിറമുള്ള വിവാഹ വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു സയേഷ എത്തിയത്. കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആഭരണങ്ങളും മറ്റുമായിരുന്നു നടി അണിഞ്ഞത്. കറുപ്പ് നിറത്തില്‍ ആര്യയും അതിമനോഹരമായ വസ്ത്രമായിരുന്നു ധരിച്ചത്. തമിഴില്‍ നിന്നും നടന്‍ സൂര്യ, കാര്‍ത്തി എന്നിവരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

 വിവാഹദിനത്തിലെത്തിയ സര്‍പ്രൈസ്

ചിത്രങ്ങള്‍ കാണാന്‍ പിക്‌റ്റോറിയല്‍ മെനുവില്‍ പോകുക

Top