Chiking
Latest News

ട്രോളുകള്‍ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്: കുമ്മനം രാജശേഖരന്‍

Web Desk
Indian Telegram Android App Indian Telegram IOS App

നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ മുതലെടുപ്പ് നടത്തിയ പാര്‍ട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെ ബിജെപി നേതാവ് കുമ്മനം രാജശേഖരനുമാണ് ട്രോളുകളിലൂടെ ശ്രദ്ധേയരായത്. ഇപ്പോഴിതാ ട്രോളുകള്‍ തനിക്ക് പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്നും അത് ആവോളം ആസ്വദിക്കാറുണ്ടെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറയുന്നു.

ട്രോളുകള്‍ തന്നെ സംബന്ധിച്ച് സന്തോഷമാണെന്നും അതിലൊന്നും തനിക്ക് ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. ‘അക്കാര്യത്തില്‍ യാതോരു വിഷമവും ഇല്ല. പ്രതിഷേധവുമില്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. അവരെങ്കിലും നമ്മുടെ പേര് ഓര്‍മ്മിക്കുന്നുണ്ടല്ലോ. നല്ലതാണ്. ഒരു പോസിറ്റീവ് എനര്‍ജിയാണ്’ -കുമ്മനം പറഞ്ഞു.

താങ്കളെ കുറിച്ച് നിരന്തരം ട്രോളുകള്‍ ഉയരുന്നുണ്ടല്ലോ അതിനെ കുറിച്ചുള്ള പ്രതികരണം എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ട്രോളുകള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണെന്ന് കുമ്മനം വ്യക്തമാക്കി. കേരളത്തിലേക്കുള്ള തിരിച്ചുവരവ് അവര്‍ ആഘോഷമാക്കുമല്ലോ എന്ന ചോദ്യത്തിന് അക്കാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

അതേസമയം, കുമ്മനത്തെയും മോദിയെയും ‘ട്രോളുന്ന’ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബിജെപിയ്ക്ക് വളര്‍ച്ചയുണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതി, വീഴ്ചകള്‍, പോരായ്മകള്‍ എന്നിവയെ കുറിച്ച് മാത്രം പോസ്റ്റില്‍ ഉയര്‍ത്തിക്കാട്ടുക. ഇതില്‍ തന്നെ നരേന്ദ്രമോദിയെ ട്രോളുന്നത് ഒഴിവാക്കുന്നത് പത്യേകം ശ്രദ്ധിക്കണം. നമ്മുടെ സോഷ്യല്‍ മീഡിയ സ്പേസ് ബിജെപിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇടത് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെത്തിച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

Top