Chiking
Latest News

സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂ ഡല്‍ഹി: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇരുപത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ സൗദി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ഇന്നലെയാണ് സൗദി വിദേശകാര്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നലെ രാത്രി തന്നെ അദ്ദേഹം സൗദിയിലേയ്ക്ക് തിരിച്ചു. നാല് മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹം ഡല്‍ഹിയില്‍ ചെലവഴിച്ചത്. വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കു പോവുകയായിരുന്നു. നാല് ദിവസം മുമ്പ്‌
മന്ത്രി ആദില്‍ പാക്കിസ്ഥാനിലെത്തി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും കൂടിക്കഴ്ച നടത്തിയിരുന്നു.

Top