Chiking
Latest News

ലോക്‌സഭ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് നടത്തുന്ന പരീക്ഷണം കോണ്‍ഗ്രസ് ആവര്‍ത്തിക്കേണ്ടതില്ലെന്നു സ്‌ക്രീനിങ് കമ്മിറ്റി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ആറ് എംഎല്‍എമാരെ രംഗത്തിറക്കി എല്‍ഡിഎഫ് നടത്തുന്ന പരീക്ഷണം കോണ്‍ഗ്രസ് ആവര്‍ത്തിക്കേണ്ടതില്ലെന്നു സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. കൂടുതല്‍ എംഎല്‍എമാരെ രംഗത്തിറക്കുന്നത് നിയമസഭയില്‍ പാര്‍ട്ടിക്കു ക്ഷീണം ചെയ്യുമെന്ന വാദമാണു സ്‌ക്രീനിങ് കമ്മിറ്റി മുന്‍പാകെ ഉയര്‍ന്നത്. വയനാട്ടില്‍ കെ. മുരളീധരനും പാലക്കാട്ടു ഷാഫി പറമ്പിലും മത്സരിച്ചു ജയിച്ചാല്‍ തുടര്‍ന്നുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ വെല്ലുവിളിയാകും. വട്ടിയൂര്‍ക്കാവ്, പാലക്കാട് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി കടുത്ത മത്സരമുയര്‍ത്തും.

നിലവില്‍, നിയമസഭയില്‍ കോണ്‍ഗ്രസിന് 22, മുസ്‌ലിം ലീഗിന് 18 അംഗങ്ങള്‍ വീതമാണുള്ളത്. കൂടുതല്‍ പേരെ മല്‍സര രംഗത്തിറക്കുന്നത് യുഡിഎഫിലെ ബലാബലത്തെ ബാധിച്ചേക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു. നിലവില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മാത്രമാണ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ.

Top